കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മദ്ധ്യജര്‍മന്‍ സംസ്ഥാനമായ നോര്‍ത്ത്റൈന്‍ വെസ്ററ്ഫാളന്‍ (എന്‍ആര്‍ഡബ്ള്യു) നിയമസഭ (ലാന്റ്ടാഗ്) സന്ദര്‍ശിയ്ക്കുന്നു. വെസ്ററ്ഫാളിയ തലസ്ഥാനമായ ഡ്യൂസ്സല്‍ഡോര്‍ഫിലാണ് അസംബ്ളി സ്ഥിതിചെയ്യുന്നത്. ഹെന്‍ഡ്രിക് വ്യുസ്ററ്(സിഡിയു) ആണ് വെസ്ററ്ഫാളിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി.
മെയ് 6 ന്(ബുധന്‍) രാവിലെ 11.30 മുതലാണ് അസംബ്ളിയില്‍ സന്ദര്‍ശന സമയം ക്രമീകരിച്ചിരിയ്ക്കുന്നത്. രാവിലെ മന്ദിരത്തില്‍ എത്തുന്ന സന്ദര്‍ശന സംഘത്തെ അധികാരികള്‍ സ്വീകരിയ്ക്കും. തുടര്‍ന്ന് പ്രഭാതഭക്ഷണം, അസംബ്ളി നിയമ നിര്‍മ്മാണസഭയെപ്പറ്റിയുള്ള ഹ്രസ്വവിവരണം, അസംബ്ളി ഹാളില്‍ സന്ദര്‍ശനം, മന്ത്രിമാരും എംഎല്‍എ മാരുമായുള്ള പരിചയപ്പെടല്‍ തുടങ്ങിയവയാണ് സന്ദര്‍ശനപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഉച്ചയ്ക്ക് 13.30 ന് പരിപാടികള്‍ അവസാനിയ്ക്കും. സിഡിയു അംഗമായ എര്‍ഫ്റ്റ്ൈ്രകസ് എംഎല്‍എ ഗ്രിഗോര്‍ ഗോളാന്റിന്റെ ചേംബറില്‍ അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ സന്ദര്‍ശന ഗ്രൂപ്പിന്റെ യോഗവും നടക്കും.
സമാജം അംഗങ്ങളും, അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും സന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി സമാജം പ്രസിഡന്റ് ജോസ് പുതുശേരിയാണ് നേതൃത്വം വഹിയ്ക്കുന്നത്. ഇത് ആറാം തവണയാണ് കേരള സമാജം നിയമസഭ സന്ദര്‍ശിയ്ക്കുന്നത്.
43 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്റെ മറ്റുഭാരവാഹികള്‍ ഡേവീസ് വടക്കുംചേരി(ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍(ട്രഷറാര്‍), ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പോള്‍ ചിറയത്ത്(സ്പോര്‍ട്സ് സെക്രട്ടറി), ജോര്‍ജ് അട്ടിപ്പേറ്റി (സ്പോര്‍ടസ് സെക്രട്ടറി), ടോമി തടത്തില്‍(ജോ.സെക്രട്ടി) എന്നിവരാണ്.

Comments: